Thursday, February 3, 2011

 വിഷാദമുഖി
 നിനക്കെന്നോട്  പോരുത്തപെടുവാന്‍
സാധിക്കുന്നില്ല........
 അതുകൊണ്ടാവാം  നീ അകന്നത് !
അകലാന്‍ നിനക്ക് മാത്രമേ കഴിയു...
എനിക്ക് സാധ്യമല്ല ! 
തെരുവില്‍ നടക്കുന്ന  ചത്ത 
പെണ്ണുങ്ങളെ  പോലെയാണ് നീ ! 
നിന്റെ ചുമന്ന ചുണ്ടും മഞ്ഞളിച്ച 
പല്ലും കാട്ടി നീ പണത്തിനായ്‌ പരതുമ്പോള്‍ , 
നിന്റെ ചുണ്ടില്‍ ഉമ്മവെച്ച ,
ഹൃദയത്തില്‍  ആലിംഗനം
ചെയ്ത  ഒരു ജീവനാണ്  ഈ പരല്‍ .
നിന്റെ തനുവില്‍ നിറയെ
ദുര്‍ഗന്ധം വമിപ്പിക്കുന്ന പുഴുക്കള്‍ , 
നാറുന്ന  നിന്റെ  വാക്കുകള്‍ ... 
നീ പിറുപിറുക്കുന്നു ! 
നിന്റെ ശരികള്‍ക്ക്  വെളിച്ചമില്ലെന്ന് 
അറിയാതെ നീ പിന്നെയും
നിന്റെ കണ്ണുകള്‍ അടച്ചു തുറക്കുന്നു !
നിന്റെ പിന്നാലെ കൂടിയ 
കണ്ണുകള്‍ക്ക്‌  മുന്നില്‍ 
നിന്റെ അവയവങ്ങള്‍  വെളിച്ചം വീശുന്നു ! 
സത്യത്തെ അറിയാതെ നീ മഞ്ഞളിച്ച
പല്ലുകാട്ടി , സ്വര്‍ഗത്തെ പറ്റി
ചിന്തിച്ചു നടക്കുന്നു !
നിന്റെ മരണസമയം  അടുത്തു!
നീ കാണാത്ത  വഴികള്‍ കാണും , 
ആളുകളെ കാണും , 
നിന്റെ കാലനെ കാണും !
ചെന്തമാരപോലെയിരുന്ന  നീ 
ചെളികുണ്ടിലേക്ക് വലിച്ചെറിയപെടുകയാണ് .....
നിന്റെ നേരെ കത്തിനില്‍ക്കുന്ന 
സൂര്യന്‍,  നിന്റെ രക്തധമനികളെ ;നിന്റെ
തലച്ചോറിനെ  കൊലചെയും !
 നിനക്ക് എന്നോട് 
പൊരുത്തപെടാന്‍  കഴിയില്ല, 
നീ നിഗൂഡമാകുമ്പോള്‍ 
ഞാന്‍ ശാലീനമാണ് !
നിന്റെ ഉള്ളില്‍ ഇപ്പോള്‍ ശൂന്യതയാണ്  ..
.ഞാന്‍ കാതടച്ചു നടക്കുന്നു ... 
കണ്ണുകള്‍  അടക്കുന്നു !
നീ മരിക്കാന്‍ പോവുന്നു ! 

Wednesday, February 2, 2011

 ആദ്യകവിത 

ഇനിയെന്തിനീ മരച്ചോട്ടില്‍  നീ വന്നിരിപ്പൂ  ....
ഈ വഴി മറന്നൊരു  ഇളം വെയിലാം  നീ 
ഈ മരത്തെ മറന്നേക്കു !

പിച്ചവച്ചു വളര്‍ന്നൊരു നാളുകളെല്ലാം
സ്മ്രിതിപ്പൂക്കളാകുമ്പോള്‍ ഞാന്‍ വരച്ചൊരു 
ചിത്രങ്ങളും  ഒപ്പമെന്‍ മോഹങ്ങളും മരിച്ചത് ഞാനറിഞ്ഞില്ല.
ഇന്ന് ഞാന്‍  വേറെ, നീ വേറെ ...
നമ്മുക്കായ്‌ ഒരു നൂതനലോകവും !